Trance

A temporary mental condition in which someone is not completely conscious of and/or not in control of himself or herself; this is the Cambridge dictionary definition of the word trance. The latest Anwar Rasheed movie Trance, starring Fahadh Faasil as the main protagonist is trying to navigate through two layers. One is this anti-religious political angle that tries to expose the whole godmen concept and the second is something close to the definition of the word Trance I mentioned in the beginning. Even though it is not completely satisfying on first viewing, the way they have looked at the less explored zone is pretty interesting.

Viju Prasad, our hero aspires to be that motivational trainer and his major dream is to address an audience of above thousand. His family backdrop isn’t that pretty and there is a mental trauma from which he is trying to escape. Understanding Viju’s potential, two businessmen offer Viju a platform to be a pastor who does all these miracles (staged of course). The growth of Viju as that pastor and the obvious repercussions of this enormous growth is the content of Trance.

As I said in the beginning, there are two layers to this story. One is about the business they do in the name of religion. That’s a very superficial layer of this movie. We are somewhat familiar with that concept and Anwar Rasheed has presented that familiar terrain in a grand and believable way. The next layer has to do with the psyche of Viju Prasad who is now a much-evolved person. The religious business layer in the script by Vincent Vadakkan slowly becomes that ground for the second layer to play. Whether as a movie Trance will work for you or not depends on how you view that particular phase of the script. For me, it was a mixed bag with some interesting and predictable turn of events. That extremely personal side of Viju needed a slightly more gripping presentation. You do understand how the deaths he has seen in the past are affecting him and there is a connecting theme between him and Esther. But the whole videotape exposing had this usualness in its approach which kind of disappointed me.

Fahadh Faasil is simply outstanding as Viju Prasad. The way he portrays the transition of Viju Prasad to the Pastor is just charismatic. The confidence with which he approaches the crowd has helped the movie enormously in developing that believability. The growth of Viju is shown through a montage and it is purely the charm in his presentation of that character that makes us believe that he can be the owner of 2 private jets. Dileesh Pothan as Avarachan is hilarious and effective as his character has the grey shade also. Nazriya Nazim as Esther was a smart choice. The movie has given her a character that wasn’t really in her comfort zone and the story in a way demanded that inherent innocence in her performance. Gautham Menon and Chemban Vinod Jose don’t have a lot to do here, but the duo was able to create the required level of heft. Soubin Shahir as Mathew, Sreenath Bhasi as Viju’s brother and Vinayakan as Varghese may not have lengthy roles in terms of screen time, but their performances were impressive and those characters had significance in the whole story.

The kind of engagement Anwar Rasheed has managed to create here is actually pretty impressive. The scale of the movie increases exponentially as it goes forward and as a viewer, you won’t feel a sense of compromise. And a major reason for that is the exceptional cinematography by Amal Neerad. In the 170+ minute’s long film, you won’t feel like looking at somewhere else for a second and I am not talking about the usual glossy visuals here. The texture, tone, and grammar of the visuals changes according to the lifestyle and psyche of Viju Prasad. Quality is quite evident in the craft here and the crucial part of the movie isn’t something you can give a verdict in a single viewing. The scale wasn’t enough for the movie in the second half to have an impact. The familiar part of the story somewhere got dominance over the trance part and that disturbed the rhythm. The sound design here is impressive and so were the edits that played a key role in making the movie engaging. The original score is in absolute sync with the emotional highs and lows of the film and the songs are blended neatly into the narrative.

The way this movie ended, I kind of have a feeling that Trance is one of those movies that needs some time to grow on us; the kind of movie that needs to be viewed multiple times over a course of time. The approach of the movie is extremely bold and the visual treatment is also admirable. Trance may not be that perfect, but it’s definitely trying to push the boundaries in terms of choosing themes.

ഒരാൾ‌ക്ക് സ്വബോധം നഷ്‌ടമായ / അല്ലെങ്കിൽ‌ സ്വയം നിയന്ത്രിക്കാൻ‌ കഴിയാത്ത ഒരു താൽ‌ക്കാലിക മാനസികാവസ്ഥ; ഇതാണ് ട്രാൻസ് എന്ന വാക്കിന്‍റെ കേംബ്രിഡ്ജ് നിഘണ്ടു നിർവചനം. ഫഹദ് ഫാസിൽ പ്രധാന കഥാപാത്രമായി അഭിനയിച്ച ഏറ്റവും പുതിയ അൻവർ റഷീദ് സിനിമ ട്രാൻസ് രണ്ട് ലെയറുകളിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന ഒരു സിനിമയാണ്. അതിലൊന്ന് മതവിരുദ്ധ രാഷ്ട്രീയത്തിന്‍റെതാണ്. അത് നിലവിലെ കപട ആള്‍ദൈവ സങ്കല്‍പ്പങ്ങളെ തുറന്നുകാട്ടാൻ ശ്രമിക്കുന്നുണ്ട്, രണ്ടാമത്തേത് ഞാൻ തുടക്കത്തിൽ സൂചിപ്പിച്ച ട്രാൻസ് എന്ന വാക്കിന്റെ നിർവചനത്തോട് അടുത്തുനിൽക്കുന്ന ഒന്നാണ്. ആദ്യ കാഴ്ചയിൽ ഇത് പൂർണ്ണമായും തൃപ്തികരമല്ലെങ്കിലും, ആരും അധികം കടന്നു ചെല്ലാത്ത കഥാപശ്ചാത്തലത്തെ അന്‍വര്‍ അവതരിപ്പിച്ച രീതി വളരെ രസകരമാണ്.

വിജു പ്രസാദ്, നമ്മുടെ നായകൻ ഒരു മോട്ടിവേഷണല്‍ ട്രെയിനെര്‍ ആകാന്‍ ആഗ്രഹിക്കുന്ന വ്യക്തി ആണ്. ആയിരത്തിലധികം ആളുകള്‍ ഉള്ള ഒരു സദസ്സിനെ അഭിസംബോധന ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ആഗ്രഹം. പക്ഷെ വിജുവിന്‍റെ കുടുംബ പശ്ചാത്തലം അത്ര മനോഹരമല്ല. മറക്കാന്‍ ആഗ്രഹിക്കുന്ന ആ ഭൂതകാലം വിജുവിനെ പലപ്പോഴും മാനസിക സമ്മര്‍ദ്ദത്തില്‍ ആക്കുന്നുണ്ട്‌. വിജുവിന്റെ കഴിവ് മനസിലാക്കിയ രണ്ട് ബിസിനസുകാർ അത്ഭുത പ്രവര്‍ത്തികള്‍ ചെയ്യുന്ന ഒരു പാസ്റ്ററാകാൻ വിജുവിന് ഒരു വേദി വാഗ്ദാനം ചെയ്യുന്നു (തട്ടിപ്പ് തന്നെ) ആ പാസ്റ്ററായിട്ടുള്ള വിജുവിന്റെ വളർച്ചയും ഈ വളർച്ചയുടെ പ്രത്യാഘാതങ്ങളും ആണ് ട്രാൻസിന്റെ ഉള്ളടക്കം.

ഞാൻ തുടക്കത്തിൽ പറഞ്ഞതുപോലെ, ഈ കഥയ്ക്ക് രണ്ട് ലെയറുകളുണ്ട്. അതിലൊന്ന് മതത്തിന്റെ പേരിൽ അവർ ചെയ്യുന്ന ബിസിനസ്സിനെക്കുറിച്ചാണ്. അതാണ് ഈ സിനിമയുടെ വളരെ ഉപരിപ്ലവമായ ലെയര്‍. ആ ആശയം നമുക്ക് പഴയ പല സിനിമകളിലൂടെയും പരിചിതമാണ്, അൻവർ റഷീദ് ആ പരിചിതമായ ഭാഗത്തെ വിശ്വസനീയമായ രീതിയിൽ അവതരിപ്പിച്ചു ഫലിപ്പിച്ചിട്ടുണ്ട്. അടുത്ത ലെയര്‍, ഇപ്പോൾ വളരെയധികം മാനസികവികാസം പ്രാപിച്ച വ്യക്തിയായ വിജു പ്രസാദിന്റെ മാനസികാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. വിൻസെന്റ് വടക്കന്റെ തിരക്കഥയിലെ മതമെന്ന ബിസിനസ്സിനെ കുറിച്ച് പറയുന്ന ലെയര്‍, പതുക്കെ രണ്ടാമത്തെ ലെയറിനു കളിക്കാനുള്ള ഗ്രൌണ്ട് ആയി മാറുന്നു. ഒരു സിനിമ എന്ന നിലയിൽ ട്രാൻസ് നിങ്ങൾക്ക് ആസ്വദിക്കാന്‍ സാധിക്കുമോ ഇല്ലയോ എന്നത് സ്ക്രിപ്റ്റിന്റെ ഈ രണ്ടാം ഘട്ടത്തെ നിങ്ങൾ എങ്ങനെ കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, രസകരവും, എന്നാല്‍ എളുപ്പം ഊഹിക്കവുന്നതുമായ ചില സംഭവങ്ങളുള്ള ഒരു മിക്സ് ആയിരുന്നു അത്. വിജുവിന്റെ മാനസികാവസ്ഥ കാണിക്കുന്ന ആ ഭാഗത്തിന് കുറച്ചുകൂടി ആളുകളെ പിടിച്ചിരുത്തുന്ന അവതരണ മികവ് ആവശ്യമാണ്. ജീവിതത്തില്‍ അയാള്‍ കണ്ട മരണങ്ങൾ അയാളെ എങ്ങനെ ബാധിക്കുന്നുവെന്ന് നമ്മള്‍ക്ക് മനസ്സിലാകുന്നുണ്ട്. വിജുവിനെയും എസ്ഥേറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ഇമോഷണല്‍ തീം ഉണ്ട്. പക്ഷേ, വീഡിയോടേപ്പ് വെച്ച് കാപട്യം പുറത്തു കൊണ്ടുവരുന്നതടക്കം ഉള്ള സ്ഥിരം മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സിനിമക്ക് എങ്ങനെയോ ഒരു അവസാനം കൊടുത്തത് എന്നിലെ പ്രേക്ഷകനെ നിരാശപ്പെടുത്തി.

ഫഹദ് ഫാസിൽ വിജു പ്രസാദ് എന്ന കഥാപാത്രമായി നിറഞ്ഞാടുന്ന ഒരു കാഴ്ചയാണ് ട്രാന്‍സ്. വിജു പ്രസാദില്‍ നിന്ന് പാസ്റ്ററിലേക്കുള്ള മാറ്റത്തെ അദ്ദേഹം അവതരിപ്പിച്ചിട്ടുള്ള രീതി അതിമനോഹരമാണ്. പാസ്റ്റര്‍ ആയി ഫഹദ് ജനക്കൂട്ടത്തെ സമീപിക്കുന്ന ആത്മവിശ്വാസം സിനിമയെ വളരെയധികം സഹായിച്ചിട്ടുണ്ട്. വിജുവിന്റെ വളർച്ച ഒരു മൊണ്ടാഷിലൂടെ ആണ് കാണിക്കുന്നത്. ആത്മവിശ്വാസം നിറഞ്ഞു നില്‍ക്കുന്ന, രണ്ടു പ്രൈവറ്റ് ജെറ്റുകള്‍ തനിക്കുണ്ടെന്ന് ഉറക്കെ പറയാന്‍ ധൈര്യമുള്ള ഒരു പാസ്റ്റര്‍ ആണെന്ന് നമ്മളെകൊണ്ട് വിശ്വസിപ്പിക്കാന്‍ ഫഹദ് ഫാസില്‍ എന്ന നടന് അനായാസം സാധിക്കുന്നുണ്ട്. അല്‍പം ഗ്രേ ഷേടുള്ള അവറാച്ചന്‍ എന്ന കഥാപാത്രമായി ദിലീഷ് പോത്തന്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമാണ് ട്രന്‍സില്‍ നസ്രിയ ചെയ്തിരിക്കുന്നത്. നസ്രിയയില്‍ നമ്മള്‍ കണ്ടുശീലിച്ച നിഷ്ക്കളങ്കത ഒരു ഘട്ടത്തില്‍ സിനിമ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുമുണ്ട്. അഭിനേതാക്കള്‍ എന്ന നിലയില്‍ ഒരുപാടൊന്നും ചെയ്യാന്‍ ഇല്ലെങ്കിലും അതികായന്മാരായ വില്ലന്മാര്‍ ആകാന്‍ ഗൌതം മേനോനും ചെമ്പന്‍ വിനോദ് ജോസിനും സാധിക്കുന്നുണ്ട്. മാത്യുവായി സൗബിൻ ഷാഹിർ, വിജുവിന്റെ സഹോദരനായി ശ്രീനാഥ് ഭാസി, വർഗ്ഗീസായി വിനായകൻ എന്നിവർക്ക് ദൈര്‍ഖ്യം വെച്ച് നോക്കുമ്പോള്‍ ചെറിയ റോളുകള്‍ ആണ് കിട്ടിയതെങ്കിലും അവരുടെ പ്രകടനങ്ങൾ ശ്രദ്ധേയമായിരുന്നു.

പ്രേക്ഷകന് സിനിമയിലുള്ള താല്പര്യം നഷ്ട്ടപ്പെടാത്ത രീതിയില്‍ കഥ പറഞ്ഞു പോകാന്‍ അന്‍വര്‍ റഷീദിന് ഒരു പരിധി വരെ സാധിക്കുന്നുണ്ട്. സിനിമ മുന്നോട്ട് പോകുന്തോറും അതിൻറെ വലിപ്പം ഗണ്യമായി വർദ്ധിക്കുന്നുണ്ടെങ്കിലും കാഴ്ചക്കാരനെന്ന നിലയിൽ നമുക്ക് വിട്ടുവീഴ്ചയുടെ ഒരു തോന്നലും അനുഭവപ്പെടുന്നില്ല. അമൽ നീരദിന്റെ അസാധാരണമായ ഛായാഗ്രഹണമാണ് അതിനുള്ള പ്രധാന കാരണം. 170+ മിനിറ്റ് ദൈർഘ്യമുള്ള സിനിമയിൽ, ഒരു നിമിഷം പോലും മറ്റെവിടെയെങ്കിലും നോക്കാൻ നിങ്ങൾക്ക് തോന്നുകയില്ല. സാധാരണ വലിയ സിനിമകളില്‍ ചെയ്യുന്ന ഗ്ലോസി വിഷ്വലുകളെക്കുറിച്ചല്ല ഞാൻ ഇവിടെ സംസാരിക്കുന്നത്. വിജു പ്രസാദിന്റെ ജീവിതശൈലിയും മാനസികാവസ്ഥയും അനുസരിച്ച് വിഷ്വലുകളുടെ ഘടനയും വ്യാകരണവും മാറുന്നു. രണ്ടാം പകുതിയിൽ കഥാപശ്ചാത്തലം നല്‍കുന്ന വലിപ്പത്തെ സിനിമ അമിതമായി ആശ്രയിക്കുന്നതായി കാണാന്‍ സാധിക്കും. വിശ്വാസത്തെ വില്‍പ്പനച്ചരക്കാക്കുന്ന ഭാഗം പ്രധാന കഥാപാത്രം ട്രാന്‍സില്‍ അകപ്പെടുന്ന ഭാഗത്തേക്കാള്‍ പ്രാധിനിധ്യം നേടുന്നിടത്താണ് ട്രന്‍സിനു താളപ്പിഴകള്‍ സംഭവിക്കുന്നത്‌. ശബ്‌ദ രൂപകൽപ്പന ശ്രദ്ധേയമാണ്. സിനിമയെ ആകർഷകമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മറ്റൊരു ഘടകം ആണ് എഡിറ്റിംഗ്. ഒറിജിനൽ സ്കോർ ചിത്രത്തിന്റെ വൈകാരിക ഉയർച്ചകളുമായി ചേര്‍ന്നു നില്‍ക്കുന്നുണ്ട്. ഗാനങ്ങളെ ആഖ്യാനത്തിലേക്ക് ഭംഗിയായി കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്.

താളപ്പിഴകള്‍ ഉണ്ടെങ്കിലും രണ്ടാം കാഴ്ചയിലും എന്തെങ്കിലും പുതുതായി കാണാന്‍ പ്രേക്ഷകന് അവസരം കൊടുക്കാന്‍ സാധ്യത ഉള്ള ഒരു സിനിമ ആകാന്‍ ട്രന്‍സിനു സാധിക്കും എന്നാണ് സിനിമ അവസാനിച്ചപ്പോള്‍ തോന്നിയത്. സിനിമയുടെ സമീപനം അങ്ങേയറ്റം ധീരമാണ്, വിഷ്വൽ ട്രീറ്റ്മെന്റ് പ്രശംസനീയവുമാണ്. ട്രാൻസ് പൂര്‍ണത അവകാശപ്പെടാവുന്ന ഒരു സിനിമ ആയിക്കില്ല, പക്ഷേ തീമുകൾ തിരഞ്ഞെടുക്കുന്നതിന്‍റെ അതിർവരമ്പുകൾ മറികടന്ന ഒരു നല്ല ശ്രമം തന്നെയാണ് ഈ ഫഹദ് ഫാസില്‍ ഷോ.

Telegram Channel

Final Thoughts

Trance may not be that perfect, but it’s definitely trying to push the boundaries in terms of choosing themes.

Signal

Green: Recommended Content

Orange: The In-Between Ones

Red: Not Recommended

Reaction

By Aswin Bharadwaj

Founder and editor of Lensmen Reviews.